തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിൽ കടക്കെണിയിലേക്ക് തള്ളും. മൂന്നു ലക്ഷം കോടി പൊതുകടത്തിൽ നിന്നും അഞ്ചു ലക്ഷം കോടിയിലേക്ക് കേരളത്തെ എത്തിക്കുന്ന തലതിരിഞ്ഞ സാന്പത്തിക നയമാണ് തോമസ് ഐസക്കിന്റേത്. സന്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റിൽ ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.