ആലപ്പുഴ: 2021-22 ലെ സംസ്ഥാന ബജറ്റ്, വ്യാപാരി സമൂഹത്തെ സംബന്ധിച്ച് നിരാശാജനകമാണെന്ന് വ്യാപാരി -വ്യവസായി ഏകോപനസമിതി ജനറൽ സെക്രട്ടറി രാജു അപ്സര. 206 പേജുള്ള ബജറ്റ് പ്രസംഗത്തിൽ, സംസ്ഥാനത്തെ തൊഴിൽദായകരും നികുതിദായകരുമായ വ്യാപാരി സമൂഹത്തെ തീർത്തും ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി സമൂഹത്തിന് ആശ്വാസജനകമായ ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായില്ല-രാജു അപ്സര പറഞ്ഞു.
വ്യാപാരി സമൂഹത്തിന് ആശ്വാസജനകമായ ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായില്ല-രാജു അപ്സര പറഞ്ഞു.