തിരുവനന്തപുരം : സാന്പത്തിക വളർച്ചയ്ക്കും സാമൂഹ്യ സമത്വത്തിനും തുല്യ പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന ബജറ്റെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സംസ്ഥാനത്തെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണു ബജറ്റ്. കേന്ദ്ര സർക്കാർ നയങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്കിടയിലും ജനപക്ഷ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള സമീപനമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.