കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ 19ന് വാദം കേള്‍ക്കും. ഏതാനും പ്രതികളുടെ ജാമ്യാപേക്ഷയിലും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അന്നേദിവസം വിധി പറയും.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന് മാസങ്ങള്‍ക്കുമുമ്പ് നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. നടന് ദിലീപിനെ ജയിലില്‍വച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചു. പോലീസിന്റെ വിശദീകരണം വിചാരണക്കോടതി ഭാഗികമായി അംഗീകരിച്ചു.