കോഴിക്കോട്: നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത പരാതിയില്‍ ധനകാര്യ സ്ഥാപന ഉടമയ്ക്കെതിരേ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടിഷ് നിധി ലിമിറ്റഡ് ഉടമ നിലമ്പൂര്‍ രാമന്‍കുത്ത് മുതുവാട് ചേലക്കല്‍ പറമ്പില്‍ അബ്ദുള്ളക്കുട്ടിക്കെതിരേയാണ് നല്ലളം പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
എല്ലാ വിമാനത്താവളങ്ങളിലേക്കും പാസ്പോര്‍ട്ട് വിവരങ്ങള്‍ സഹിതമുള്ള സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. അതേസമയം പഴയ പാസ്പോര്‍ട്ടിലെ വിവരങ്ങളാണ് അന്വേഷണസംഘത്തിനു ശേഖരിക്കാന്‍ സാധിച്ചത്. പുതിയ പാസ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇതുവരെ ധനകാര്യ സ്ഥാപനത്തിനെതിരേ 50 പരാതികളാണ് ലഭിച്ചത്.
ഫറോക്ക് പോലീസ് സ്റ്റേഷനില്‍ 28 കേസുകളും നല്ലളം സ്റ്റേഷനില്‍ 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഉടമ മുങ്ങിയെന്ന വിവരം അറിഞ്ഞതോടെയാണ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തിയത് . നല്ലളം ഇന്‍സ്പെക്ടര്‍ എം.കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓരോ പരാതിയിലും പ്രത്യേകം കേസെടുത്താണ് അന്വേഷണം. സ്ഥാപനത്തിന്റെ ശാഖകള്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു. നിലമ്പൂരിലെ ഉടമയുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം.