കൊച്ചി: മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ പുണ്യപുരാണ തീര്‍ഥാടന കേന്ദ്രങ്ങളും ചരിത്രപ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ 10 ദിവസത്തെ പാക്കേജുമായി ഐആര്‍സിടിസിയുടെ ഭാരത് ദര്ശന് ടൂറിസ്റ്റ് ട്രെയിന്‍. ഒരാള്‍ക്ക് 10,200 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഫെബ്രുവരി 18ന് കേരളത്തില്‍ നിന്നു പുറപ്പെടുന്ന ഈ പാക്കേജിലൂടെ ഗ്വാളിയര്‍, ഖജുരാഹോ, ഝാന്‍സി, സാഞ്ചി, മധ്യപ്രദേശിന്റെ തലസ്ഥാനവും നിരവധി പുരാതന നിര്‍മിതികളുടെയും ക്ഷേത്രങ്ങളുടെയും കേന്ദ്രവുമായ ഭോപ്പാല്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്.
ട്രെയിന്‍ യാത്രയിലും പുറത്തും സസ്യാഹാര ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹനം, എല്ലാ കോച്ചുകളിലും ടൂര്‍ എസ്കോര്‍ട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം തുടങ്ങിയ സൗകര്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്കും എല്‍ടിസി സൗകര്യവും ലഭ്യമാണ്. ഈ യാത്ര മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ നിന്നു ട്രെയിനില്‍ പ്രവേശിക്കാവുന്നതാഫോണ്: 8287932114 (തിരുവനന്തപുരം), 8287932082 (എറണാകുളം), 8287932098 (കോഴിക്കോട്). www.irctctouris m.com.