പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരാധകരെയും ഫോളോവേഴ്സിനെയും അന്പേ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർനായിക ദീപിക പദുക്കോൺ. പുതുവർഷത്തലേന്ന് സോഷ്യൽ മീഡിയയിലെ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്താണ് ദീപിക പദുക്കോണ്‍ ഞെട്ടിച്ചത്.
ഡിസംബർ 31 ന് എല്ലാ ട്വീറ്റുകളും ഇൻസ്റ്റാഗ്രാമിലെ എല്ലാ ചിത്രങ്ങളും താരം ഡിലീറ്റ് ചെയ്തു.സീറോ പോസ്റ്റും ട്വീറ്റും ആക്കിയതിനു ശേഷം പുതുവർഷ ഓഡിയോയുമായാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയത്. എന്റെ ഓഡിയോ ഡയറിയിലേക്ക് എല്ലാവർക്കും സ്വാഗതം, എല്ലാവർക്കും 2020 അനിശ്ചിതത്വങ്ങളുടേതായിരുന്നു... എന്ന് പറഞ്ഞുകൊണ്ടാണ് താരം ഓഡിയോയിൽ പുതുവർഷ ആശംസകൾ നേർന്നത്.
എന്നാൽ എന്തുകൊണ്ടാണ് താരം എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമല്ല.നിലവിൽ ട്വിറ്ററിൽ താരത്തിനു 27.7 മില്യൻ ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിൽ 52.5 മില്യണ്‍ ഫോളോവേഴ്സും ഉണ്ട്.നിലവിൽ താരം രാജസ്ഥാനിൽ ഭർത്താവ് രണ്‍വീർ സിംഗുമൊത്ത് അവധി ആഘോഷിക്കുകയാണ്.