കൊച്ചി: വാഗമണ്‍ ലഹരി പാര്‍ട്ടി കേസിലെ ഒമ്പതാം പ്രതിയായ നടി ബ്രിസ്റ്റി ബിശ്വാസ്, ആറാം പ്രതി ഷൗക്കത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയുമായി ബന്ധമില്ലെന്നും രണ്ടു കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതാണെന്നുമായിരുന്നു ബ്രിസ്റ്റിയുടെ വാദം. വിദേശത്ത് ജോലി ചെയ്തിരുന്ന ആറാം പ്രതി ഷൗക്കത്തും ലഹരി പാര്‍ട്ടിയുമായി ബന്ധമില്ലെന്നും തന്റെ പക്കല്‍ നിന്ന് 7.6 ഗ്രാം ഹാഷിഷ് മാത്രമാണ് പിടികൂടിയതെന്നും വാദിച്ചു.എന്നാല്‍ ജാമ്യാപേക്ഷകളെ പ്രോസിക്യൂഷന് എതിര്‍ത്തു.