കൊച്ചി: വളര്‍ച്ചയെത്തിയ മത്സ്യങ്ങളെ മാത്രം കുരുക്കാന്‍ പാകത്തിന് രൂപകല്‍പ്പന ചെയ്ത മത്സ്യബന്ധനവലയുമായി ഗര്‍വാറെ ടെക്നിക്കല്‍ ഫൈബേഴ്സ് ലിമിറ്റഡ്. സാങ്കേതിക ടെക്സ്റ്റൈല്‍ നിര്‍മാതാക്കളായ ഗര്‍വാറെ ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ഗര്‍വാറെ വലകളെന്ന് സിഇഒ ഷുജോള്‍ റഹ്മാന് പറഞ്ഞു.
ഗര്‍വാറെ വലകള്‍ക്ക് ടണ്‍കണക്കിന് ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങള്‍ പിടിക്കാന്‍ വ്യത്യസ്തതരം ഫൈബറും നെറ്റിംഗ് ഡിസൈനുമാണ് ഉപയോഗിക്കുന്നത്. ഗര്‍വാറെ വലകള്‍ ഉപയോഗിച്ചാല്‍ ഒറ്റ ട്രിപ്പില്‍ 50 മുതല്‍ 100 ലിറ്റര്‍ വരെ ഡീസല്‍ ലാഭിക്കാന്‍ കഴിയും. ഇതുവഴി ഒരു ട്രോളറിന് പ്രതിവര്‍ഷം ഒരുലക്ഷം രൂപ വരെ ലാഭിക്കാനാവുമെന്നും ഷുജോള്‍ റഹ്മാന് പറഞ്ഞു.