കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 13ാമത് ബഷീര്‍ അവാര്‍ഡിന് എം.കെ. സാനു അർഹനായി. “ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം’’ എന്ന സാഹിത്യ നിരൂപണ കൃതിക്കാണ് അവാർഡ്. 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍. കരുണാകരന് രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ബഷീറിന്റെ ജന്മദിനമായ 21നു തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ അവാര്‍ഡ് സമ്മാനിക്കും.