+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്താം ക്ലാ​സ് ഐസിടി ​പ​രീ​ക്ഷ​യ്ക്കു​ള്ള ചോ​ദ്യ​ബാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഈ​​​വ​​​ര്‍​ഷ​​​ത്തെ പ​​​ത്താം ക്ലാ​​​സി​​​ലെ പൊ​​​തു പ​​​രീ​​​ക്ഷ​​​ക്കു​​​ള്ള പ​​​ത്താ​​​മ​​​ത്തെ പേ​​​പ്പ​​​റാ​​​യ ഐ​​സി​​ടി ​പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യു​
പ​ത്താം ക്ലാ​സ് ഐസിടി ​പ​രീ​ക്ഷ​യ്ക്കു​ള്ള ചോ​ദ്യ​ബാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഈ​​​വ​​​ര്‍​ഷ​​​ത്തെ പ​​​ത്താം ക്ലാ​​​സി​​​ലെ പൊ​​​തു പ​​​രീ​​​ക്ഷ​​​ക്കു​​​ള്ള പ​​​ത്താ​​​മ​​​ത്തെ പേ​​​പ്പ​​​റാ​​​യ ഐ​​സി​​ടി ​പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​ബാ​​​ങ്ക് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. ഐ​​​സി​​​ടി​​​ക്ക് 50 ല്‍ 10 ​​​സ്കോ​​​ര്‍ നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​നും 40 സ്കോ​​​ര്‍ പ്രാ​​​യോ​​​ഗി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​മാണ്.

ഡി​​​സൈ​​​നിം​​​ഗി​​​ന്‍റെ ലോ​​​ക​​​ത്തേ​​​ക്ക്, പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക്, പൈ​​​ത​​​ൺ ഗ്രാ​​​ഫി​​​ക്സ് , ച​​​ല​​​ന ചി​​​ത്ര​​​ങ്ങ​​​ൾ എ​​​ന്നീ നാ​​​ല് അ​​​ധ്യാ​​​യ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള 12 പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങു​​​ന്ന ചോ​​​ദ്യ​​​ബാ​​​ങ്കും, പ​​​രി​​​ശീ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള റി​​​സോ​​​ഴ്സു​​​ക​​​ളും കൈ​​​റ്റ് വെ​​​ബ്സൈ​​​റ്റി​​​ല്‍
(www.kite.kerala.gov.in) ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ കെ. ​​​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.

പ്ര​​​ത്യേ​​​ക സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ വ​​​ഴി ന​​​ട​​​ത്തു​​​ന്ന ഐ ​​​ടി പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യി​​​ൽ നാ​​​ല് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്നും കു​​​ട്ടി​​​ക്ക് ഇ​​​ഷ്ട​​​മു​​​ള്ള ര​​​ണ്ട് മേ​​​ഖ​​​ല​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. ഇ​​​പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ര​​​ണ്ട് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്ന് ദൃ​​​ശ്യ​​​മാ​​​കു​​​ന്ന ര​​​ണ്ട് ചോ​​​ദ്യ​​​ങ്ങ​​​ളി​​​ല്‍ ഓ​​​രോ​​​ന്നു വീ​​​ത​​​മാ​​​ണ് കു​​​ട്ടി ചെ​​​യ്യേ​​​ണ്ട​​​ത്. ഓ​​​രോ ചോ​​​ദ്യ​​​ത്തി​​​നും 20 സ്കോ​​​ര്‍ വീ​​​തം 40 സ്കോ​​​റാ​​​ണ് ല​​​ഭി​​​ക്കു​​​ക. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 10 സ്കോ​​​ര്‍ പ്രാ​​​യോ​​​ഗി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശീ​​​ലി​​​ക്കു​​​ന്ന വേ​​​ള​​​യി​​​ല്‍ നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി ന​​​ല്‍​കും.

ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം ത​​​ന്നെ ഐ ​​​സി ടി ​​​പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക ക്ലാ​​​സ് കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഡെ​​​മോ സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ജ​​​നു​​​വ​​​രി അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കൈ​​​റ്റ് വെ​​​ബ്സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കും.