തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും ഹോസ്റ്റൽ ഫീസും റീ ഇംബേഴ്സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസായി പരമാവധി 10,000 രൂപയുമാണ് നല്കുന്നത്. അപേക്ഷകർ കേരള സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച്-പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സിവിൽ സർവീസ് പരിശീലനം നടത്തുന്നവരും നോൺ ക്രിമിലെയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം.
www.minoritywelfare.kerala.gov.in എന്നവകുപ്പിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 15. കൂടുതൽ വിവരങ്ങൾക്ക് 0471-2300524 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.