ശബരിമല: ശബരിമലയിൽ മകരവിളക്കിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മകരസംക്രമപൂജ ഇന്നു രാവിലെ 8.14നാണ്. വൈകിട്ട് 6.30ന് മകരസംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. ഇതേസമയം പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ 5,000 ഭക്തർക്കാണ് മകരവിളക്ക് ദർശനത്തിന് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുക.