വാഴക്കുളം: ഇൻഫാം സംസ്ഥാനതല കർഷക ദിനാചരണം നാളെ കൊച്ചിയിൽ നടക്കും. രാവിലെ 10ന് കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ചേരുന്ന യോഗം കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിളളിൽ സ്വാഗതമാശംസിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ആശംസ അർപ്പിക്കും. കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ഇൻഫാം നിലപാടു സംബന്ധിച്ച് ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും.
ഇൻഫാം ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി അനുസ്മരണ പ്രഭാഷണം നടത്തും. ദേശീയ പ്രസിഡന്റ് പി.സി. സിറിയക്, വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, സെക്രട്ടറിമാരായ ഫാ. ജോർജ് പൊട്ടയ്ക്കൽ, ജോസഫ് കാര്യാങ്കൽ, ദേശീയ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, സംസ്ഥാന ട്രഷറർ സണ്ണി അഗസ്റ്റിൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും.