കൊച്ചി: മൂന്നുവര്‍ഷം മുമ്പു കാണാതായ പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്ന മരിയ ജയിംസിനെ കണ്ടെത്തുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. 2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ സന്തോഷ് കവലയിലെ കുന്നത്തുവീട്ടില്‍ ജെസ്നയെ (22) വീട്ടില്‍നിന്നു കാണാതായത്.