തിരുവനന്തപുരം: നരസിംഹുഗാരി ടിഎൽ റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സഹകരണ രജിസ്ട്രാറായിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായി മാറ്റി നിയമിച്ചു. ജോഷി മൃണ്മയി ശശാങ്കിനെ പാലക്കാട് ജില്ലാ കളക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു ജോഷി മൃണ്മയി ശശാങ്ക്.
പാലക്കാട് ജില്ലാ കളക്ടർ ഡി. ബാലമുരളിയെ ലേബർ കമ്മീഷണറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. പരിസ്ഥിതി-കാലാവസ്ഥാ ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. വ്യവസായ ഡെപ്യൂട്ടി സെക്രട്ടറി എൻ.എസ്.കെ. ഉമേഷിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെഎസ്ഐഡിസി ഇൻവെസ്റ്റ്മെന്റ് സെൽ, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.