ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയകഥ സാധാരണമാണ്. മൻസൂർ അലി ഖാൻ പട്ടൗഡിയും ശർമ്മിളാ ടാഗോറും മുതൽ അസ്ഹറുദ്ദീനും സംഗീത ബിജ്ലാനിയും ഒടുവിൽ വിരാട് കോലിയും അനുഷ്ക ശർമ്മയും വരെ എത്തി നിൽക്കുന്നതാണ് ആ പ്രണയകഥ.
എന്നാൽ ഇപ്പോൾ ബോളിവുഡും ക്രിക്കറ്റും തമ്മിൽ മറ്റൊരു പ്രണയകഥയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഹാർദിക് പാണ്ഡ്യയും പരിണീതി ചോപ്രയുമാണ് ആ കഥയിലെ നായികാനായകൻമാർ. ഇരുവരും തമ്മിലുള്ള ഒരു സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി ഓടുന്നത്.
ഒരു സൈക്കിളിന്റെ ചിത്രം പരിണീതി ട്വീറ്റ് ചെയ്തതാണ് എല്ലാത്തിന്റെയും തുടക്കം. പ്രിയപ്പെട്ട പങ്കാളിയോടൊപ്പം ഏറ്റവും മനോഹരമായ യാത്ര എന്ന കുറിപ്പോടെയാണ് പരിണീതി ചിത്രം പങ്കുവച്ചത്. ഒപ്പം താൻ സ്നേഹത്തിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ഇതിന് മറുപടിയുമായി ഹാർദിക് ട്വീറ്റ് ചെയ്തു. ആരാണ് പങ്കാളിയെന്ന് ഞാൻ ഉൗഹിക്കട്ടെ? രണ്ടാമത്തെ ബോളിവുഡ് ക്രിക്കറ്റ് പ്രണയമായിരിക്കും ഇതെന്നുമായിരുന്നു ഹാർദികിന്റെ മറുപടി.
അവിടെ ആ സംഭാഷണം അവസാനിപ്പിക്കാൻ പരിണീതി ഒരുക്കമായിരുന്നില്ല. അങ്ങനെ ആവാനും അല്ലാതിരിക്കാനും എല്ലാ സാധ്യതയുമുണ്ടെന്നും ആ ചിത്രത്തിൽ തന്നെ ക്ലൂ ഒളിഞ്ഞിരിപ്പുണ്ടെന്നുമായിരുന്നു പരിണീതിയുടെ ട്വീറ്റ്. ഇതോടെ ഹാർദിക് ആകെ കണ്ഫ്യൂഷനിലായി. പരിണീതിയെ ശ്രദ്ധിക്കാതെ കളിയിൽ ശ്രദ്ധിക്കൂ എന്നായിരുന്നു ഹാർദികിന്റെ ട്വീറ്റിന് ഒരു ആരാധകന്റെ ഉപദേശം.