ഏഷ്യാനെറ്റ് പോപ്പുലർ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ വീണ്ടും.ആറു വർഷത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന ഷോയുടെ സീസൺ എട്ടിന് വർണശബളമായ തുടക്കം. പത്തുമണിക്കൂർ ദൈർഘ്യമുള്ള മാരത്തോൺ ലോഞ്ച് ഇവന്റ് ഉച്ചക്ക് 12മണിക്ക് ആരംഭിക്കും.
മത്സരാർഥികളെയും വിധികർത്താക്കളെയും പരിചയപ്പെടുത്തുന്ന ഷോയിൽ മുഖ്യാതിഥി യുവതാരം ടോവിനോ തോമസാണ്. ശിവമണി, സ്റ്റീഫൻ ദേവസി ടീമിന്റെ ജുഗൽ ബന്ദി, എസ്.പി. ചരൺ, മനോ എന്നിവരും വിധികർത്താക്കളും ഒരുക്കുന്ന സംഗീത വിസ്മയത്തിന്റെ 'എസ്.പി. ബാലസുബ്രമണ്യം പ്രണാമം' എന്നിവ പരിപാടിയുടം പ്രധാന ആകർഷണമാണ്.
ഇവ കൂടാതെ ആശ ശരത്, നവ്യ നായർ, കൃഷ്ണപ്രഭ, പാരിസ് ലക്ഷ്മി, ഇനിയ, നീത പിള്ള എന്നിവർ അവതരിപ്പിക്കുന്ന 'ശങ്കര'വും ബെന്നി ദയാൽ, നിഖിത ഗാന്ധി, ആര്യ ദയാൽ, ഹരി ശങ്കർ എന്നിവരുടെ സംഗീത വിരുന്നും ദുർഗ കൃഷ്ണ, മണിക്കുട്ടൻ, ശരണ്യ, ആനന്ദ്, മനീഷ, ആതിര ടീമിന്റെ സൂപ്പർ ഡാൻസും രമേശ് നാരായണൻ, മധുശ്രീ, മധു മതി എന്നിവർ ഒരുക്കുന്ന 'മ്യൂസിക്കൽ ഫ്യൂഷൻ ' ഷോയും ഉണ്ട്.
ഹരീഷ് കണാരൻ, ആര്യ, ധർമജൻ മറ്റു ടെലിവിഷൻ താരങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഷോയുടെ ഭാഗമാകുന്നുണ്ട്.
പ്രേംടി.നാഥ്