+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മോ​മോ ഇ​ന്‍ ദു​ബാ​യ്‌': ടൈ​റ്റി​ൽ പോ​സ്റ്റ​ര്‍ എത്തി

"ഹ​ലാ​ല്‍ ലൗ ​സ്റ്റോ​റി' എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ​ക്ക​രി​യ​യു​ടെ തി​ര​ക്ക​ഥ​യി​ലും നി​ര്‍​മ്മാ​ണ​ത്തി​ലു​മൊ​രു​ങ്ങു​ന്ന "മോ​മോ ഇ​ന്‍ ദു​ബാ​യ് " എ​ന്ന ചി​ല്‍ഡ്ര​ന്‍​സ് ഫാ​മി​ലി ചി​ത്ര​ത്തി​ന്‍റെ

"ഹ​ലാ​ല്‍ ലൗ ​സ്റ്റോ​റി' എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ​ക്ക​രി​യ​യു​ടെ തി​ര​ക്ക​ഥ​യി​ലും നി​ര്‍​മ്മാ​ണ​ത്തി​ലു​മൊ​രു​ങ്ങു​ന്ന "മോ​മോ ഇ​ന്‍ ദു​ബാ​യ് " എ​ന്ന ചി​ല്‍ഡ്ര​ന്‍​സ് -ഫാ​മി​ലി ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ര്‍ റിലീസ് ചെയ്തു.

അ​നീ​ഷ് ജി ​മേ​നോ​ന്‍, അ​ജു വ​ര്‍ഗീ​സ്, ഹ​രീ​ഷ് ക​ണാ​ര​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി
ന​വാ​ഗ​ത​നാ​യ അ​മീ​ന്‍ അ​സ്‌ലമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ​ക്ക​രി​യ, ആ​ഷി​ഫ് ക​ക്കോ​ടി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവുമൊരുക്കുന്നു.

മു​ഹ്സി​ന്‍ പ​രാ​രി​യു​ടെ വ​രി​ക​ള്‍​ക്ക് ജാ​സി ഗി​ഫ്റ്റ്, ഗ​ഫൂ​ര്‍ എം ​ഖ​യൂ​മും എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു. ക്രോ​സ് ബോ​ര്‍​ഡ​ര്‍ കാ​മ​റ, ഇ​മാ​ജി​ന്‍ സി​നി​മാ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ സ​ക്ക​രി​യ, പി.​ബി അ​നീ​ഷ്, ഹാ​രി​സ് ദേ​ശം എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് "മോ​മോ ഇ​ന്‍ ദു​ബാ​യ്' നി​ര്‍മി​ക്കു​ന്ന​ത്. ഒ​ട്ടേ​റെ സി​നി​മ​ക​ളു​ടെ പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റാ​യ ഹാ​രി​സ് ദേ​ശം നി​ര്‍​മ്മാ​താ​വാ​വു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.