റിയാസ് ഖാനെ നായകനാക്കി അനീഷ് ജെ. കരിനാട് എഴുതി സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ സിനിമയായ സസ്പെൻസ് കില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. റിയാസ് ഖാനൊപ്പം പോസ്റ്റർ പ്രകാശനം നടത്തിയ മോഹൻലാൽ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പോസ്റ്റർ പങ്കുവച്ചു.
അനീഷ് ജെ കരിനാടിന്റെ മൂന്നാമത്തെ സംവിധാനസംരംഭമാണ് സസ്പെൻസ് കില്ലർ. റിയാസ് ഖാന്റെ സംഘട്ടനരംഗങ്ങളും നൃത്തവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .
റിയാസ് ഖാനൊപ്പം ഗണേഷ് കുമാർ, ചാലി പാല, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, കനകലത, ജോസുകുട്ടി പാലാ, ആൻണി, ഫെസി, റിയ, ചിത്ര, വിദ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനീഷ് ജെ കരിനാടിന്റെ വരികൾക്ക് ഷാനോ ജോർജ് ഫ്രാൻസിസ് സംഗീതം നല്കുന്നു.
ജെപിഎസ് ഇന്റർനാഷണലിന്റെ ബാനറിൽ ജോസുകുട്ടി പാലായും ആന്റണി കുന്പളയും ചേർന്നാണ് സസ്പെൻസ് കില്ലർ നിർമിക്കുന്നത്.