തലശേരി: കൊട്ടക്ക് വെൽത്ത്-ഹുറൂൺ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ നൂറ് വനിതാസമ്പന്നരുടെ പട്ടികയിൽ എട്ടാംസ്ഥാനം നേടി കണ്ണൂർ സ്വദേശിനിയും.
ദുബായ് അക്കാദമിക് സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എഡ്യുക്കേഷൻ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഫ്ലവേഴ്സ് ചാനൽ വൈസ് ചെയർമാനും 24 ചാനൽ ഡയറക്ടറും കൊച്ചി ഇൻസൈറ്റ് മീഡിയ സിറ്റി വൈസ് ചെയർമാനുമായ കണ്ണൂർ മുണ്ടയാട് സ്വദേശിനി ഡോ. വിദ്യ വിനോദാണ് വനിതാസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. കോട്ടക് വെൽത്ത് മാനേജ്മെന്റും ഹുറൂൺ ഇന്ത്യയും ചേർന്നു തയാറാക്കിയ റിപ്പോർട്ടിൽ സെൽഫ് മെയ്ഡ് വനിതാസമ്പന്നരുടെ പട്ടികയിലാണ് വിദ്യ ഉൾപ്പെട്ടിട്ടുള്ളത്.
മാൾട്ട ഉൾപ്പെടെയുള്ള മറ്റു വിദേശരാജ്യങ്ങളിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലും സ്റ്റഡി വേൾഡിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. 100 സമ്പന്നവനിതകളിൽ 31 പേരും സ്വയം വളർച്ചയുടെ പടവുകൾ താണ്ടിയവരാണ്.