കുമരകം: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോട്ടയം ചെങ്ങളം സ്വദേശിക്ക് കോടികൾ സമ്മാനം. ചെങ്ങളം മങ്ങാട്ട് ജോർജ് ജേക്കബാണ് 1.2 കോടി ദിർഹം (24.13 കോടി രൂപ) സമ്മാനം നേടിയത്.
യുഎഇ ദേശീയ ദിനാഘോഷ വേളയിൽ മലയാളിക്ക് ഈ ഭാഗ്യം കടാക്ഷിച്ചതിൽ ഇന്ത്യൻ പ്രവാസി സമൂഹം ആഹ്ലാദത്തിലാണ്. 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ജോർജ് ജേക്കബ് ഇപ്പോൾ ഒമേഗ മെഡിക്കൽസ് മാനേജരായി സേവനം അനുഷ്ഠിക്കുന്നു. സമ്മാനത്തിന്റെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ബാക്കി തുകയുടെ വിനിയോഗം കുടുംബാഗങ്ങളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ജോർജ് പറഞ്ഞു. കോടിപതിയായതുകൊണ്ടു മാത്രം തന്നെ താനാക്കിയ യുഎഇവിട്ടു ഉടൻ പോകില്ലെന്നും ജോർജ് പറയുന്നു. റഷീദ് ഹോസ്പിറ്റലിലെ നഴ്സായ ബിജിയാണ് ഭാര്യ. മക്കൾ: ഡാലിയ, ഡാനി