കൊച്ചി: കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ഗൃഹനിര്‍മാണത്തിനുള്ള സിമന്റ് മുഴുവന്‍ സൗജന്യമായി നല്കുന്ന പ്രോജക്റ്റ് നമന്‍ പദ്ധതിക്കു സിമന്റ് നിര്‍മാതാക്കളായ ശ്രീസിമന്റ് തുടക്കം കുറിച്ചു. കരസേന വെസ്റ്റേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലെഫ്. ജനറല്‍ അലോക് ക്ലേര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 1971-ലെ ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ ഓര്‍മയ്ക്കായി വിജയ് ദിവസമായി ആചരിക്കുന്ന 16നു പദ്ധതിക്കു തുടക്കം കുറിക്കും.
സൈനിക നടപടികള്‍ക്കിടെ ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 4000 ചതുരശ്രയടി വരെ വിസ്തൃതിയുള്ള സ്ഥലത്ത് നിര്‍മിക്കുന്ന വീടിനുള്ള സിമന്റാണ് കമ്പനി നല്‍കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്രീസിമന്റ് പ്ലാന്റുകളില്‍നിന്നു സിമന്റ് എടുക്കാം. കേന്ദ്രീയ സൈനിക് ബോര്‍ഡ്, രാജ്യ സൈനിക് ബോര്‍ഡുകള്‍, ജില്ലാ സൈനിക് ബോര്‍ഡുകള്‍, പ്രതിരോധ വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.