തിരുവനന്തപുരം: കേരളത്തിലെ നാലു ഗവണ്മെന്റ് ലോ കോളജുകളിലേയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും 2020-21 വർഷത്തെ എൽഎൽ.എം കോഴ്സിലേയ്ക്ക് പ്രവേശന ത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികൾക്കും ഓണ്‍ലൈനായി ഓപ്ഷൻ നൽകാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെയും വിദ്യാർഥികൾ നൽകിയ ഓപ്ഷന്റെയും അടിസ്ഥാനത്തിലായിരിക്കും കേന്ദ്രീകൃത അലോട്ട്മെന്റ് നടത്തുന്നത്.
11 ന് വൈകുന്നേരം നാലു വരെ ലഭ്യമാകുന്ന ഓണ്‍ലൈൻ ഓപ്ഷനുകളുടെയും എൽഎൽഎം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ് എന്നിവയുടെയും അടിസ്ഥാനത്തിലുളള ഒന്നാം ഘട്ട അലോട്ട്മെന്റ് 13 ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 15 മുതൽ 17 വൈകുന്നേരം നാലു വരെ കോളേജുകളിൽ പ്രവേശനം നേടണം. ഫീസ് : ഗവണ്മെന്റ് ലോ കോളജുകൾ 3780 രൂപ, സ്വകാര്യ സ്വാശ്രയ ലോ കോളജ് (ഗവണ്മെന്റ് സീറ്റ്) 30,000 രൂപ.