കൊച്ചി: മേല്‍ക്കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ കീഴ്ക്കോടതികള്‍ക്ക് ബാധ്യതയുണ്ടെന്നും ഇതില്‍ അസൗകര്യമുണ്ടെങ്കില്‍ അക്കാര്യം മജിസ്ട്രേറ്റ് പ്രത്യേകം വ്യക്തമാക്കണമെന്നും ഹൈക്കോടതി. പീഡനക്കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ അന്നുതന്നെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്ന അടൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയില്‍ സിംഗിള്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.