കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി വരുന്ന സംസ്ഥാനാന്തര വോട്ടര്‍മാരെ ക്വാറന്റൈൻ നടപടിയില്‍നിന്ന് ഒഴിവാക്കണമെന്നു നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചു.