കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ രണ്ടാം പ്രതിയായ വെമ്പായം സ്വദേശി സനല്‍ നല്കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ വച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവര്‍ വെട്ടേറ്റു മരിച്ചത്.
പ്രദേശത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നിലനിന്നിരുന്ന രാഷ്ട്രീയസംഘര്ഷങ്ങളെത്തുടര്ന്ന് ഇരുവരെയും പ്രതികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റിലായ സനല്‍ അന്നു മുതല്‍ റിമാന്‍ഡിലാണ്.