തിരുവനന്തപുരം: സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും മുൻപു പുറത്തു വിട്ട ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നടപടിയിലെ അവകാശലംഘന നോട്ടീസ് അടക്കം ചർച്ച ചെയ്യുന്നതിനുള്ള നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി യോഗം തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ചേരും.
തദ്ദേശ തെരഞ്ഞെടുപ്പു പ്രക്രിയ അവസാനിച്ച ശേഷം അടുത്ത ദിവസംതന്നെ എത്തിക്സ് കമ്മിറ്റി യോഗം ചേരാനാണ് ആലോചന. തീയതി പിന്നീടു പ്രഖ്യാപിക്കും. ധനമന്ത്രിക്കെതിരേയുള്ള അവകാശലംഘന നോട്ടീസിൽ അടുത്ത ജനുവരിയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിനു മുൻപു സമിതി തീരുമാനമെടുക്കും.
ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അവധിയെത്തുടർന്ന് ഇന്നലെ ചേരേണ്ടിയിരുന്നു എത്തിക്സ് കമ്മിറ്റി യോഗം ഒഴിവാക്കിയിരുന്നു.