കൊച്ചി: അഞ്ചു വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവുമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രശ്നങ്ങളില്‍ മന്ത്രിതല ചര്‍ച്ചയില്‍ ധാരണയായി ഒരു മാസം പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങാത്തത് കടുത്ത നിരാശയും ആശങ്കയും സൃഷ്ടിക്കുന്നതാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്. കമ്മീഷന് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെയും ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സംയുക്ത യോഗമാണ് ആശങ്ക അറിയിച്ചത്.
തിരുവനന്തപുരത്ത് നവംബര്‍ നാലിനു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി, ധനകാര്യമന്ത്രി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാര് എന്നിവരുമായി കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായത്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗിക പത്രക്കുറിപ്പിലൂടെയും ധനകാര്യ മന്ത്രി ഫേസ്ബുക്കിലൂടെയും അന്നു തന്നെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം സമാപിച്ച കെസിബിസിയുടെ ശീതകാല സമ്മേളനം വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ കമ്മീഷന് സംഘടിപ്പിച്ച മാനേജര്‍മാരുടെയും ടീച്ചേഴ്സ് ഗില്‍ഡിന്റെയും സംയുക്ത യോഗം കമ്മീഷന് സെക്രട്ടറി റവ. ഡോ. ചാള്‍സ് ലിയോണ്‍ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് പ്രസിഡന്റ് മോണ്‍. വര്‍ക്കി ആറ്റുപുറത്ത്, ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.