കോട്ടയം: അപ്രായോഗിക പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു പകരം രാജ്യാന്തര വിലയ്ക്ക് കർഷകരിൽ നിന്ന് നേരിട്ട് റബർ സംഭരിക്കുവാൻ റബർ ബോർഡ് തയ്യാറാകണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ഒരു കിലോഗ്രാം റബറിന്റെ രാജ്യാന്തര വിപണിവില 187 രൂപയുണ്ടായിരിക്കുന്പോൾ ആഭ്യന്തരവിപണിയിലെ റബർബോർഡ് വില 163 രൂപയും കർഷകർക്ക് ലഭിക്കുന്നത് 159 രൂപയുമാണ്. ക്രിയാത്മക ഇടപെടലുകൾ നടത്താതെ ബോർഡ് നിരന്തരം പ്രഖ്യാപിക്കുന്ന പദ്ധതികൾ പലതും പ്രഹസനങ്ങളും വൻ പരാജയങ്ങളുമാണ്. സംസ്ഥാന സർക്കാർ വിലസ്ഥിരതാപദ്ധതി തുക 150 രൂപയിൽ നിന്ന് 200 രൂപയായി വർധിപ്പിക്കണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.