കൊച്ചി: സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഫീസ് നല്കാനാവാത്ത സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ചളിക്കവട്ടം സ്വദേശി കെ.പി. ആല്‍ബര്‍ട്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇതു വ്യക്തമാക്കിയത്.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നാം ക്ലാസുകളില്‍ 25 ശതമാനം സീറ്റെങ്കിലും ഇത്തരം കുട്ടികള്‍ക്ക് നല്‍കണമെന്നും ഇവര്‍ക്ക് 14 വയസ് വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സൗജന്യ വിദ്യാഭ്യാസം നല്‍കാനും ദുര്‍ബല വിഭാഗങ്ങളുടെ പട്ടികയുണ്ടാക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് കോടതി പറഞ്ഞു.
ദുര്‍ബല വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നല്‍കിയതിന്റെ വിവരം സര്‍ക്കാരും സിബിഎസ്ഇയും ഐസിഎസ്ഇയും നല്‍കണം.
കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫലപ്രദമായ നിരീക്ഷണ സംവിധാനം നിലവിലുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പത്തു ദിവസം കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും.