കോട്ടയം: ഡൽഹിയിൽ കർഷകർ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരളാ കോണ്ഗ്രസ്-എം ഇന്ന് സംസ്ഥാനത്തുടനീളം വഴിയോര സമരങ്ങൾ സംഘടിപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ഗൃഹസന്ദർശനത്തിലും സ്ഥാനാർഥികൾ പ്ലക്കാർഡുകളേന്തിയാകും വീടുകളിലെത്തുക. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം ഏഴാം ദിവസവും തുടരുകയാണ്. കർഷകന്റെ ജീവിതവും ജീവനും കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ ശ്രമിക്കുന്ന സർക്കാർ സമരങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് പാർട്ടി ചെയർ മാൻ ജോസ് കെ. മാണി പറഞ്ഞു.