കോട്ടയം: പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയ ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെയാണ് അധികാരത്തിൽ തുടരാൻ സാധിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിടാനുള്ള സ്പീക്കറുടെ തീരുമാനം മന്ത്രി കുറ്റം ചെയ്തെന്ന് സ്പീക്കർക്ക് ബോധ്യപ്പെട്ടതിനാലാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണു മന്ത്രി അവകാശലംഘനം നടത്തിയതായി കണ്ടെത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.