തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്നതായി ആരോപിക്കുന്ന ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കേസരി സ്മാരകത്തിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടാതെ എൽഡിഎഫ് പ്രചാരണം നടത്തുന്നത് ആത്മവിശ്വാസക്കുറവുമൂലമാണ്.-അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടാതെ എൽഡിഎഫ് പ്രചാരണം നടത്തുന്നത് ആത്മവിശ്വാസക്കുറവുമൂലമാണ്.-അദ്ദേഹം പറഞ്ഞു.