കൊച്ചി: സംസ്ഥാനത്ത് സ്ഥിരമായി ഉപയോഗിക്കുന്ന ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ വ്യാജരേഖകള്‍ ഉപയോഗിച്ചാണു രജിസ്റ്റര്‍ ചെയ്തതെന്നു കണ്ടെത്തിയാല്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അധികൃതര്‍ക്കു രജിസ്ട്രേഷന് റദ്ദാക്കാന്‍ അധികാരമുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. ഈകാര്യം വാഹനം ആദ്യം രജിസ്റ്റര്‍ ചെയ്ത രജിസ്ട്രേഷന് അധികാരിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും വിധിയില്‍ പറയുന്നു.