നെടുങ്കണ്ടം: ഇടുക്കി, നെടുങ്കണ്ടം തൂവൽ അരുവിയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. മുരിക്കാശേരി പാട്ടത്തിൽ പരേതനായ സാബുവിന്റെ മകൻ സജോമോൻ(21), മുരിക്കാശേരി ഇഞ്ചനാട്ട് ഷാജിയുടെ മകൻ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണു അപകടം നടന്നത്.
മുരിക്കാശേരിയിൽനിന്ന് അയൽവാസികളും ബന്ധുക്കളുമായ ഏഴുപേരടങ്ങുന്ന സംഘമാണ് തൂവൽ വെള്ളച്ചാട്ടം കാണുന്നതിനായി എത്തിയത്. വെള്ളച്ചാട്ടത്തിനു താഴ്ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് യുവാക്കൾ കുളിക്കാനിറങ്ങുകയും കയത്തിലെ ചുഴിയിൽ പെടുകയുമായിരുന്നു. മൂന്നുപേരാണു കുളിക്കാനിറങ്ങിയത്.
വെള്ളച്ചാട്ടത്തിനു താഴെയുള്ള സ്ഥലത്തേക്കു നീന്തുന്നതിനിടെ പാറക്കെട്ടിനു സമീപമുള്ള ചുഴിയിൽ അകപ്പെടുകയായിരുന്നു. ബന്ധുക്കളും മറ്റുള്ളവരുംചേർന്ന് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻതന്നെ നെടുങ്കണ്ടം ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. ഒരുമണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹങ്ങൾ ഇന്നുച്ചകഴിഞ്ഞ് മുരിക്കാശേരി സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.
മുരിക്കാശേരി വടക്കേടത്ത് കുടുംബാംഗം സോണിയാണ് സജോമോന്റെ മാതാവ്. സജോമി ഏക സഹോദരിയാണ്. ഡിഗ്രി പഠനത്തിനുശേഷം ഐഇഎൽടിഎസ് കോഴ്സിന് ഈ ആഴ്ച ചേരാനൊരുങ്ങുകയായിരുന്നു സജോമോൻ.
മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് സോണി. പിതാവ് ഷാജി അടിമാലി പോലീസ് കാന്റീൻ ജീവനക്കാരനാണ്.അമ്മ:ഷാലി (കുവൈറ്റ്). ടോം, ടോജി എന്നിവർ സഹോദരങ്ങൾ.