കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ടു വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും മൂന്നു ദിവസത്തേക്കുകൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.
ചോദ്യം ചെയ്യലിനുശേഷം ഇരുവരെയും മൂന്നിന് ഉച്ചയ്ക്ക് 1.30 ന് മുമ്പായി തിരികെ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി കസ്റ്റഡിയില്‍ വിട്ടത്. ആവശ്യമെങ്കില്‍ വൈദ്യസഹായം ഉറപ്പാക്കണമെന്നും ശാരീരിക, മാനസിക പീഡനം ഏല്‍പ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഒരു ദിവസത്തേക്ക് എറണാകുളം സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത കോടതി കസ്റ്റംസ് വീണ്ടും നല്കിയ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കാനായി മാറ്റി. നേരത്തേ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കാനിരിക്കെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കൂടുതല്‍ ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്.
കസ്റ്റംസ് സൂപ്രണ്ട് കെ. സലില്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു സ്വപ്നയെയും സരിതിനെയും കസ്റ്റഡിയില്‍ വിട്ടത്. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം തലവനായിരുന്ന ഖാലിദ് മുഹമ്മദലി ഷൗക്രിയെ വിദേശത്തേക്കു ഡോളര്‍ കടത്താന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.