തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഐടിവകുപ്പിന്റെ പദ്ധതികളില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ (പിഡബ്ള്യുസി) കമ്പനിക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തേക്കാണ് പിഡബ്ല്യുസിയെ ഐടി വകുപ്പ് വിലക്കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി.
കെഫോണുമായുള്ള പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്റെ നിലവിലെ കരാര്‍ ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐടി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ പങ്ക് പുറത്തുവന്നതിന് പിന്നാലെ ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്റെ അനധികൃതമായ ഇടപെടല്‍ കണ്ടെത്തിയരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഐ ടി വകുപ്പിന് കീഴിലെ കഐസ്ഐടിഎല്ലില് ജോലി നേടുന്നത് പി ഡബ്ല്യൂസി വഴിയാണ്.
സ്വപ്നയുടേത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണെന്നു തെളിഞ്ഞതിനു പിന്നാലെ സ്വപ്നയുടെ നിയമനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കെഎസ്ഐടി എല്‍ പിഡബ്ല്യൂസിക്ക് നോട്ടീസ് അയക്കുകയും ഒപ്പം ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കണ്സല്ട്ടന്ററായുള്ള മുഴുവന്‍ ഇടപാടുകളും പരിശോധിക്കാനും ഐടി വകുപ്പിലെ മുഴുവന്‍ പദ്ധതികളില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കാനും ചീഫ് സെക്രട്ടറി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ സ്വപ്ന ഐടി വകുപ്പില്‍ ജോലി നേടിയത് മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിന്റെ ശിപാര്ശയോടെയാണെന്ന ചീഫ് സെക്രട്ടറി തല സമിതിയുടെ കണ്ടെത്തലും പുറത്തുവരുന്നിരുന്നു. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ സ്വപ്നക്ക് കഐസ്ഐടിഐഎല്ലില് കരാര്‍ നിയമനം ലഭിക്കാന്‍ ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഇടപെട്ടെന്നും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മറ്റുപദ്ധതികളില്‍ നിന്ന് പിഡബ്ല്യൂ സിയെ ഒഴിവാക്കണമെന്നും ഇവരുമായുള്ള മുഴുവന്‍ ഇടപാടുകളും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.