കൊച്ചി: പാലാരിവട്ടം മേൽപാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയിട്ടില്ലെന്ന് അഞ്ചാം പ്രതിയും മുന്‍മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്. ഇന്നലെ വിജിലന്‍സ് ചോദ്യം ചെയ്യലിലാണ് ഇബ്രാഹിംകുഞ്ഞിന്റെ മറുപടി. പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാംഹിംകുഞ്ഞിനെ ഡിവൈഎസ്പി വി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ഘട്ടമായാണ് ചോദ്യം ചെയ്തത്. രോഗബാധിതനായ അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.