കൊച്ചി: ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ക്കു തെളിവു കണ്ടെത്താന്‍ അന്വേഷണസംഘത്തിനു സമയം നല്‍കേണ്ടതുണ്ടെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും വിലയിരുത്തിയാണു സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഹര്‍ജി പരിഗണിക്കവേ കമറുദ്ദീന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് 75 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്പനിയുടെ ആയുഷ്കാല ചെയര്‍മാനായിരുന്നു കമറുദ്ദീന് എന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ വാദിച്ചു.