കോഴിക്കോട്: ധനമന്ത്രിയുടെ എതിര്‍പ്പിനിടയിലും കെഎസ്എഫ്ഇ അന്വേഷണം തുടരാനുറച്ച് വിജിലന്‍സ്. വിജിലന്‍സ് റേഞ്ച് എസ്പിമാരുടെ നേതൃത്വത്തിലാണ് പലയിടത്തും പരിശോധന. നടക്കാവ്, കല്ലായ് എന്നിവിടങ്ങളിലെ ശാഖകളിലാണ് പരിശോധന നടത്തിയത്. പല രേഖകളും വിജിലന്‍സ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
പരിശോധനയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, പണം വകമാറ്റി ചെലവിടല്‍ തുടങ്ങി ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പലയിടത്തും പ്രഥമദൃഷ്ട്യാ തന്നെ ക്രമക്കേടുകള്‍ വ്യക്തമായി. ഇത് അടിസ്ഥാനമാക്കി അന്വേഷണം തുടരാനാണിപ്പോള് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. വിജിലന്‍സിന്റെ കൈയിലുള്ള രേഖകള്‍ നിര്‍ണായകമാണ്. ഈ രേഖകള്‍ ചോര്‍ന്നാല്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കാനാവും. അതിനാല്‍ രേഖകള്‍ സംബന്ധിച്ചുള്ളതോ മറ്റുള്ള വിവരങ്ങളോ പുറത്താവരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.