മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണത്തിനും കാൻഡിഡേറ്റ് സെറ്റിംഗിനും (വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ പേര് പതിക്കൽ) സമയക്രമം നിശ്ചയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
എട്ടിന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നാളെയും മറ്റന്നാളുമായി നടക്കും. വോട്ടിംഗ് യന്ത്രം അതാത് ജില്ലാ കളക്ടർമാരിൽ നിന്നും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ സ്വീകരിക്കും. നാല്, അഞ്ച് തീയതികളിൽ വോട്ടിംഗ് യന്ത്രത്തിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. ഡിസംബർ ഏഴിന് വോട്ടിംഗ് യന്ത്രവും പോളിംഗ് സാധനങ്ങളും പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.
10ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നാല്, അഞ്ച് തിയതികളിൽ നടക്കും. കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുക ആറ്, ഏഴ് തീയതികളിലായിരിക്കും. വോട്ടിംഗ് യന്ത്രവും പോളിംഗ് സാധനങ്ങളും ഡിസംബർ ഒൻപതിന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.
14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം എട്ട്, ഒൻപത് തീയതികളിൽ നടക്കും. 10, 11 തീയതികളിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. വോട്ടിംഗ് യന്ത്രവും പോളിംഗ് സാധനങ്ങളും 13ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.