കണ്ണൂർ: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു 31 കർഷക സംഘടനകൾ ഡൽഹിയിൽ നടത്തുന്ന കർഷകമാർച്ചിന് സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു. പട്ടിണി അനുഭവിച്ചു ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകന്റെ ആവശ്യങ്ങൾ ന്യായമാണ്. ഇൻഫാമിന്റെ എല്ലാവിധ പിന്തുണയും ഈ സമരത്തിനുണ്ട്. കോർപറേറ്റുകൾക്കും വൻകിട കുത്തകകൾക്കും രാജ്യത്തിന്റെ എല്ലാ സൗകര്യങ്ങളും ചെയ്യുമ്പോൾ രാപകൽ അധ്വാനിക്കുന്ന കർഷകന്റെ നൊമ്പരങ്ങൾ പരിഗണിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെടുന്നതായും ഇൻഫാം ചൂണ്ടിക്കാട്ടി.