കൊച്ചി: രാഷ്ട്രീയം രാജ്യത്തിന് അനിവാര്യമാണെങ്കിലും രാഷ്ട്രീയ അന്ധത നമ്മുടെ രാജ്യത്തെ പിന്നോട്ടു നയിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര ഭാരവാഹികളുടെ അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകന്റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാതെ വരുന്നതു രാഷ്ട്രീയ അന്ധത മൂലമാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ജനസമൂഹമായി നമ്മള് മാറിയാലേ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശരിയായ നിലപാടുകള്‍ സ്വീകരിക്കൂ.
രാഷ്ട്രീയത്തിനതീതമായുള്ള വടക്കേ ഇന്ത്യയിലെ കര്‍ഷക സമരത്തിനു കത്തോലിക്ക കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന് തുടങ്ങിയവർ പ്രസംഗിച്ചു.