പേരാവൂർ: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി രണ്ടാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത അന്തർ ദേശീയ വോളിബോൾ താരം മിനിമോൾ ഏബ്രഹാം അർഹയായി. 25,000 രൂപയും ഫലകവുമാണ് അവാർഡ്. ജോസ് ജോർജ് ചെയർമാനും അഞ്ചു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, ദേവപ്രസാദ്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്.