തിരുവനന്തപുരം: വിജിലൻസ് റെയ്ഡ് നടത്തിയ ശാഖകളിൽ ആഭ്യന്തര പരിശോധന നടത്തി ക്രമക്കേടുകളുണ്ടെങ്കിൽ വിവരം ശേഖരിക്കാൻ കെഎസ്എഫ്ഇയ്ക്ക് ധന വകുപ്പ് നിർദേശം. കഴിഞ്ഞ ദിവസം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പരിശോധിച്ച ശാഖകളിൽ ഇന്റേണൽ ഓഡിറ്റ് നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
ജീവനക്കാർ ഏതൊക്കെ തരത്തിലുള്ള ക്രമക്കേട് നടത്തിയിട്ടുണ്ട്. ഏതൊക്കെ ജീവനക്കാർക്ക് ഇതിൽ ഉത്തരവാദിത്വമുണ്ട്, ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നഷ്ടം കെഎസ്എഫ്ഇയ്ക്ക് ഉണ്ടായിട്ടുണ്ടോ എന്നത് അടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കും.