കോഴിക്കോട്: കല്ലാമല ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്നു കെ. മുരളീധരന് എംപി. പ്രശ്നം പരിഹരിക്കാനായി ചര്‍ച്ചകള്‍ നടക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതു രാഷ്ട്രീയ കാര്യസമിതി തീരുമാനപ്രകാരമാണെന്നും യുഡിഎഫ് യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്തതായും കെ. മുരളീധരന് വ്യക്തമാക്കി.
മുല്ലപ്പള്ളി ഇപ്പോഴെന്താണു മാറ്റിപ്പറയുന്നതെന്നറിയില്ല. കെഎസ്എഫ്ഇയിലെ അഴിമതികളെക്കുറിച്ച് കേന്ദ്ര അന്വേഷണം ആവശ്യമാണെന്നും മുരളീധരന് കോഴിക്കോട്ട് പറഞ്ഞു.വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ ആര്‍എംപിഐക്കു നല്കിയ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ കെ. മുരളീധരന് നേരത്തേ അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍നിന്നു മുരളീധരന് പൂര്‍ണമായി വിട്ടുനിന്നു.