കോഴിക്കോട്: എന്തുകൊണ്ടാണ് കെഎസ്എഫ്ഇ റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടാത്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വികാരം ഇതിനോടകം ശക്തമാണ്. സ്വര്‍ണക്കടത്ത് പോലുള്ള പ്രശ്നങ്ങള്‍ ചര്ച്ചാവിഷയമാവുന്നതിനിടയിലാണു കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് നടന്നത്.
വിജിലന്‍സിന്റെ മാസ് ഓപ്പറേഷനായിരുന്നു നടന്നത്. അഴിമതി കണ്ടെത്തിയ വിജിലന്‍സിനു വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. ആര്‍ക്കാണു വട്ട്? മുഖ്യമന്ത്രിയുടെ വകുപ്പാണു വിജിലന്‍സ്. വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ട് എന്ന് ധനമന്ത്രി ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണം. ധനകാര്യമന്ത്രിയെന്ന നിലയില്‍ തോമസ് ഐസക്കിന് തനിക്കു കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നതു കണ്ടാല്‍ തോമസ് ഐസക് ഉറഞ്ഞുതുള്ളരുതെന്നും പ്രതിപക്ഷനേതാവു പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.