കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്.
സംസ്ഥാന വിജിലന്‍സ് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ ആജ്ഞക്കനുസരിച്ചായിരിക്കും അവര്‍ പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായി വിജിലന്‍സിലെ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര ഏജന്‍സികള്‍ ഇതില്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.
ബ്ലാക്ക് മെയിലിംഗ് രാഷ്ട്രീയമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. ബ്ലാക്ക് മെയിലിംഗ് രാഷ്ട്രീയം അനുവദിക്കില്ല.
ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് അന്ന് അദ്ദേഹം ഒരുപാട് അക്രമിക്കപ്പെട്ടിട്ടുള്ളതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.