കൊച്ചി: കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ഇന്ത്യയില്‍ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളെ സര്‍ക്കാരുകള്‍ കണ്ടില്ലെന്നു നടിക്കരുതെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ചില മാസങ്ങളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ആശങ്കകളാണ് രാജ്യ തലസ്ഥാനത്തു വലിയ പ്രക്ഷോഭത്തിനു കാരണമായത്. തങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും പരിഗണിക്കാതെ നിയമനിര്‍മാണങ്ങള്‍ നടത്തുകയും, ചില നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതുവഴി ജീവിതം കൂടുതല്‍ ദുഷ്കരമാകുമെന്ന ഭയം കര്‍ഷക കുടുംബങ്ങളിലും ഗ്രാമങ്ങളിലും വളരുകയാണ്.
ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ അനുദിനം കൂടുതല്‍ ആശങ്കകളില്‍ അകപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇത്തരം വിഷയങ്ങളില്‍ യുക്തമായ ഇടപെടലുകള്‍ നടത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മുന്നോട്ടുവരണം. ഈ വിഷയങ്ങളില്‍ കേരളകത്തോലിക്കാ സഭയുടെ ആശങ്ക അറിയിക്കുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.